Connect with us

Kozhikode

പ്രവാസികളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ വേഗത്തിലാക്കണം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | ലോകം മുഴുക്കെ കൊവിഡ് 19 വ്യാപിച്ച അവസ്ഥയിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ അവരെ വേഗത്തിൽ നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എസ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഗൾഫ് മേഖലയിൽ ജോലി ആവശ്യാർഥം പോയവർ
വേതനം ലഭിക്കാതിരിക്കുകയും ഭക്ഷണവും ചികിത്സ സൗകര്യവും പരിമിതപ്പെടുകയും ചെയ്ത് ലേബർ ക്യാമ്പുകളിലും ബാച്ച്ലേഴ്സ് മുറികളിലും തിങ്ങി നിറഞ്ഞ് താമസിക്കുകയാണ്.

നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ ദുരിതങ്ങൾ സർക്കാർ കാണാതെ പോകരുത്. ഇവരെ പ്രത്യേക വിമാനത്തിൽ രാജ്യത്ത് എത്തിച്ച് ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള സൗകര്യമൊരുക്കണം. രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനുള്ള സംവിധാനം കാണണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest