Connect with us

Sports

കൊവിഡിനെ ചെറുക്കാൻ സഹായവുമായി ഇർഫാനും യൂസുഫും

Published

|

Last Updated

മുംബൈ | കൊവിഡ്-19 വൈറസ് ബാധയെ തുടർന്ന് പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സഹായവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും യൂസുഫ് പഠാനും. 10,000 കിലോഗ്രാം അരിയും 700 കിലോഗ്രാം ഉരുളക്കിഴങ്ങുമാണ് പഠാൻ സഹോദരങ്ങൾ ബറോഡയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകിയത്. എല്ലാവരോടും വീട്ടിൽ തന്നെ തുടരാനും നമുക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും ഇരുവരും പറഞ്ഞു. നേരത്തേ ബറോഡ പോലീസിന് 4000 മാസ്‌കുകൾ ഇർഫാനും യൂസുഫും വിതരണം ചെയ്തിരുന്നു.

ഇന്ത്യൻ താരങ്ങളായ വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന, മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഗംഭീർ തുടങ്ങി നിരവധി താരങ്ങൾ കൊവിഡ്-19 വൈറസ് ബാധയെ തുടർന്ന് കഷ്ടപ്പെടുന്നവർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

Latest