Connect with us

Covid19

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ മരിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക് |  കോവിഡ് 19 മൂലം മണിക്കൂറില്‍ നിരവധി പേര്‍ മരിച്ച് വീഴുന്ന അമേരിക്കയില്‍ നാല് മലയാളികളള്‍ക്കൂടി ജീവന്‍ നഷ്ടമായി. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.

ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് ഏബ്രഹാം (21), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

 

---- facebook comment plugin here -----

Latest