Connect with us

Covid19

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊവിഡ്

Published

|

Last Updated

ലണ്ടന്‍ |  ബ്രിട്ടനിലെ കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 71കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സ്‌കോട്ട്‌ലന്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രാജകുടുംബത്തിന്റെ വക്താവ് അറിയിച്ചു.

ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കറും കൊവിഡ് പരിശോധന നടത്തിയെങ്കിലും ഇവരുടെ ഫലം നെഗറ്റീവാണ്. ചാള്‍സിന് വൈറസ് വ്യാപനമുണ്ടായത് എവിടെ നിന്നാണെന്ന് വ്യകതമാക്കിയിട്ടില്ല. നേരത്തെ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വാഗതം ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിച്ചു. പിന്നെ കൈകൂപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവക്കപ്പെട്ടിരുന്നു.

നേരത്തെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ജീവനക്കാരില്‍ ഒരള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു.

 

Latest