Connect with us

Covid19

കൊവിഡ് ഹിന്ദു ദൈവങ്ങളെ പരിഹസിച്ചതിനുള്ള ശിക്ഷയെന്ന് തമിഴ്‌നാട് മന്ത്രി; നടപടിയെടുത്ത് എ ഡി എം കെ

Published

|

Last Updated

ചെന്നൈ |  ഇന്ത്യയില്‍ കൊവിഡ് രോഗം പടരുന്നത് ഹിന്ദു ആചാരങ്ങളെ പരിഹസിച്ചത് കൊണ്ടാണെന്ന പരാമര്‍ശം നടത്തിയ തമിഴ്‌നാട് ക്ഷീരവികസന മന്ത്രി കെ ടി രാജേന്ദ്ര ബാലാജിക്കെതിരെ പാര്‍ട്ടി നടപടി. വിവാദ പരാമര്‍ശം നടത്തിയ ബാലാജിലെ പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയതായി എ ഐ എ ഡി എം കെ അറിയിച്ചു.
വിരുത്‌നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്. എ ഡി എം കെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്.

മന്ത്രിയുടെ പ്രസ്താവനയെ ഇവര്‍ രൂക്ഷമായി അപലപിച്ചു. ഇതിന് മുമ്പും നിരവധി വിവദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള മന്ത്രിയാണ് രാജേന്ദ്ര ബാലാജി. ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതിന് ലഭിച്ച ശിക്ഷയാണ് കൊവിഡ് വൈറസ് എന്നായിരുന്നു ഞായറാഴ്ച രാജേന്ദ്ര ബാലാജി നടത്തിയ ട്വീറ്റ്.

 

Latest