Connect with us

Covid19

വിദേശയാത്രാ വിവരം മറച്ചുവെച്ചു; കൊവിഡ് സ്ഥിരീകരിച്ച കനിക കപൂറിനെതിരെ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രാ വിവരം മറച്ചുവെച്ചതിനാണ് കേസ്. മാര്‍ച്ച് ഒമ്പതിനാണ് ഇവര്‍ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തിയത്.ലണ്ടനില്‍ നിന്നെത്തിയതാണെന്ന് മറച്ചുവെക്കുകയും പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ലഖ്‌നോ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്.

ബി ജെ പിയുടെ എം പി ദുഷ്യന്ത് സിങ് അടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എം പി അടക്കം നിരവധിപേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രാഷ്ട്രപതി ഭവനില്‍ രണ്ടു ദിവസം മുമ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എം പിമാരും പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍,ഹേമമാലിനി, കോണ്‍ഗ്രസ് എം പി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എം പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത് സിങ്ങിനൊപ്പം പാര്‍ടിയില്‍ പങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി.

---- facebook comment plugin here -----

Latest