Connect with us

Kerala

ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് കോടതി

Published

|

Last Updated

കോട്ടയം | കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. ഫ്രാങ്കോയുടെ വിടുതല്‍ ഹരജി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവില്ലെന്നുമുള്ള ഫ്രാങ്കോയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കുറ്റപത്രം സമര്‍പ്പിച്ചതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യത്തില്‍ മാര്‍ച്ച് 24ന് വാദ്ം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.