Connect with us

Kerala

ദേവനന്ദയുടെ മരണം: ദൂരൂഹത ആവര്‍ത്തിച്ച് മാതാപിതാക്കള്‍

Published

|

Last Updated

കൊല്ലം | ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് മാതാപിതാക്കള്‍. കുട്ടി പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് തള്ളിക്കളയുകയാണ് മാതാപിതാക്കളും ബന്ധുക്കളും.
കുട്ടി വീട് വിട്ടുപോകാറില്ലെന്നും പുഴയില്‍ വീഴാന്‍ സാധ്യതയില്ലെന്നും തന്നെയാണ് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നത്.

സ്വാഭാവിക മുങ്ങിമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് തങ്ങളുടെ സംശയം വീണ്ടും ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്ന സാഹചര്യത്തില്‍ അന്വേഷണം തുടരാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Latest