Connect with us

Covid19

കൊവിഡ് ബാധിതനായ വിദേശി കൊച്ചിയില്‍ നിന്ന് കടക്കാന്‍ ശ്രമിച്ചു; വിമാനത്താവളത്തില്‍ തടഞ്ഞു

Published

|

Last Updated

കൊച്ചി | കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് സ്വദേശി കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കു കടക്കാന്‍ ശ്രമിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഇയാളെ തടഞ്ഞു. പത്താം തീയതി മുതല്‍ മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫലം പോസിറ്റീവ് ആയി. 18 പേരടങ്ങിയ സംഘവും ഇയാളോടൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ കയറിയ ഇവരെ തിരിച്ചിറക്കി ആശുപത്രിയിലാക്കി. വിമാനത്തിലുണ്ടായിരുന്ന 270 പേരെയും ആശുപത്രിയിലേക്കു മാറ്റി.

ഈമാസം ഏഴിന് മൂന്നാറിലെത്തിയ കൊറോണ ബാധിതനും സംഘവും ഇവിടെ അവധിക്കാലം ചെലവഴിച്ചതായാണ് വിവരം. മൂന്നാര്‍ ടീ കൗണ്ടിയില്‍ താമസിച്ചിരുന്ന ഇവരോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് ഇവര്‍ മുങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, ആശങ്കാജനകമായ സ്ഥിവിശേഷം ഇല്ലെന്നും വിമാനത്താവളം അടയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest