Connect with us

Kerala

കൊവിഡ്: മലപ്പുറത്ത് ലഭിച്ച 130 പരിശോധന ഫലവും നെഗറ്റീവ്

Published

|

Last Updated

മലപ്പുറം |  കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്ന് അയച്ച 196 സാമ്പിളുകളില്‍ ഫലം വന്ന 130 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മറ്റ് പരിശോധന ഫലങ്ങളും ഉടന്‍ വരുമെന്നാണ് പ്രതീക്ഷയെന്നും ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ ജാഫര്‍ മാലിക്. 247 പേരാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 31 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 216 പേര്‍ വീടുകളിലുമാണെന്നും കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച 20 പേര്‍ ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 32 പേര്‍ക്കു കൂടി ശനിയാഴ്ച മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.

 

Latest