Connect with us

Kerala

തൃശൂര്‍ നഗരത്തിലെ തട്ടുകടകള്‍ അടച്ചിടാന്‍ നിര്‍ദേശം

Published

|

Last Updated

തൃശൂര്‍  |കൊവിഡ് വൈറസ് രോഗബാധക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നഗരത്തിലെ തട്ടുകടകള്‍ അടച്ചിടാന്‍ തീരുമാനം. കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം ഇത് സംബന്ധിച്ച് തട്ടുകട നടത്തിപ്പുകാരോടു നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ രണ്ട് മിനിറ്റ് അധിക നേരം നിര്‍ത്തിയിടും. ട്രെയിനുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ബോധവല്‍ക്കരണം ഉണ്ടാകും.ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഹിന്ദി-ബംഗാളി ഭാഷയില്‍ കോവിഡ്19 ബോധവല്‍ക്കരണ നോട്ടിസുകള്‍ ജില്ലാ ആരോഗ്യ വകുപ്പ് തയാറാക്കി വിതരണം ചെയ്യും

Latest