Connect with us

Covid19

കുവൈത്തില്‍ മാര്‍ച്ച് 26 വരെ പൊതു അവധി

Published

|

Last Updated

കുവൈത്ത് സിറ്റി | കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി. സ്വകാര്യമേഖലക്കും അവധി ബാധകമാണെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസര്‍റം അറിയിച്ചു. എന്നാല്‍, അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. ബേങ്കുകള്‍ക്ക് 29 വരെ അവധിയായിരിക്കും.

രാജ്യത്ത് നിന്നും പുറപ്പെടുന്ന കാര്‍ഗോ സര്‍വീസ് ഒഴികെയുള്ള എല്ലാ വിമാന സര്‍വീസുകളും അനിശ്ചിത കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്ന കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിവയെല്ലാം അടച്ചിടും.