Connect with us

Covid19

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി

Published

|

Last Updated

പത്തനംതിട്ട | ജില്ലയിലെ അങ്കണ്‍വാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒമ്പതു മുതല്‍ 11 വരെയാണ് അവധി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴുകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്കും അതേ സ്‌കൂളില്‍ പ്രത്യേക പരീക്ഷ എഴുതാനും സൗകര്യമൊരുക്കും.

പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പി ടി എയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Latest