Connect with us

Gulf

യുഎസ് - താലിബാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സഊദി

Published

|

Last Updated

റിയാദ് | അമേരിക്കയും – താലിബാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ സഊദി അറേബ്യ സ്വാഗതം ചെയ്യുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ പുനഃസ്ഥാപിക്കുന്നത്തിനും പുതിയ കരാറിലൂടെ സാധിക്കുമെന്ന് സഊദി വിലയിരുത്തി.

സമഗ്രവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ കഴിയട്ടെയെന്നും , രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള അഫ്ഗാന്‍ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest