Connect with us

National

വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സൈനിക വിമാനം അയക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെയും ഒഴിപ്പിക്കും. ഇതിനായി ഫെബ്രുവരി 20 ന് വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ വുഹാനിലേക്കു പറക്കും. ചൈനയിലേക്കുള്ള മരുന്നുകളും മറ്റും വിമാനത്തില്‍ അയയ്ക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ചൈനയിലെത്തി 640 ഇന്ത്യക്കാരെ മടക്കിയെത്തിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും അയയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Latest