Connect with us

First Gear

റോയൽ എൻഫീൽഡ് ട്രിബ്യൂട്ട് ബ്ലാക്ക്

Published

|

Last Updated

മുംബൈ | ഏപ്രിലോടെ ഇന്ത്യയില്‍ ബി എസ് 6 മലിനീകരണ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാൽ 500 സി സി മോഡലുകളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് മോഡലുകളുടെ കരുത്ത് 500 സി സി എൻജിനായിരുന്നു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുന്പ് എൻജിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന് പേരിലാകും ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറങ്ങുക. ഔദ്യോഗിക വെബ്സൈറ്റിൽ ഈ പതിപ്പിന്റെ ഓൺലൈൻ ബുക്കിംഗ് ഈ മാസം 10ന് ആരംഭിക്കും. 50,000 രൂപയാണ് ബുക്കിംഗ് തുക.

Latest