Connect with us

National

ആവര്‍ത്തനങ്ങള്‍ നിറഞ്ഞ പ്രഹസനമായ ബജറ്റ്: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാനുള്ള യാതൊരും പദ്ധതിയും മുന്നോട്ടു വെക്കാത്ത പൊള്ളയായ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരവധി ആവര്‍ത്തനങ്ങളുള്ളതും പ്രഹസനപരവുമായ ബജറ്റാണിത്. യുവാക്കള്‍ക്ക് ജോലി ലഭിക്കാനുതകുന്ന ആസൂത്രിത ആശയങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. കൃത്യമായ ആസൂത്രണമില്ലാതെ തയാറാക്കിയ ഇതില്‍ ഗിമ്മിക്കുകള്‍ മാത്രമാണുള്ളത്.

സര്‍ക്കാറിന്റെ മാനസികാവസ്ഥ തന്നെയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. എല്ലാ പ്രഖ്യാപനങ്ങളിലൊതുങ്ങും. ഒന്നും പ്രാവര്‍ത്തികമാക്കാന്‍ പോകുന്നില്ല- രാഹുല്‍ പറഞ്ഞു.

Latest