Connect with us

Kerala

ബഷീര്‍ ഉറച്ചു തന്നെ; വീണ്ടും എല്‍ ഡി എഫ് വേദിയില്‍

Published

|

Last Updated

കോഴിക്കോട് | മനുഷ്യ ശൃംഖലയില്‍ പങ്കെടുക്കുകയും മുസ്ലിം ലീഗിനെയും യു ഡി എഫിനെയും വിമര്‍ശിക്കുകയും ചെയ്തതിന് ലീഗ് സസ്‌പെന്‍ഡ് ചെയ്ത കെ എം ബഷീര്‍ വീണ്ടും എല്‍ ഡി എഫ് വേദിയിലെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ ബഷീര്‍ എത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഏതു പ്രതിഷേധ പരിപാടിയിലും സമരത്തിലും രാഷ്ട്രീയ നിറം നോക്കാതെ തുടര്‍ന്നും പങ്കെടുക്കുമെന്ന് ബഷീര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest