Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ വ്യാഴാഴ്ച തുടങ്ങും

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതിയില്‍ വ്യാഴാഴ്ച തുടങ്ങും. വിചാരണ തുടങ്ങുന്നതിന് മറ്റു തടസ്സങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ദിലീപ് നല്‍കിയ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.

അതേസമയം, ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിചാരണ കോടതി കുറ്റം ചുമത്തിയപ്പോള്‍ സംഭവിച്ച പിഴവാണിതെന്നും പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രത്തില്‍ ഇക്കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന ഭാഗം മാറ്റുമെന്നും വ്യാഴാഴ്ച ഇതിനായി പ്രത്യേക അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയിരുന്നു.

Latest