Connect with us

Kerala

കെ പി സി സി അച്ചടക്ക സമിതി രൂപീകരിക്കും: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സിക്ക് അച്ചടക്ക സമിതി രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ ഭാരവാഹികളുടെ യേഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടിയിൽ പൂർണമായ അഭിപ്രായ സ്വാതന്ത്യം ഉണ്ടെന്നും നാളെയും പാർട്ടി ഈ പാതയിലൂടെ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.  എത്ര ഉന്നതരായാലും അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ മറികടക്കാൻ ആരെയും സമ്മതിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും സൂക്ഷമമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വയനാട് മണ്ഡലത്തിലെ ലോങ് മാർച്ച്  ഈ മാസം 30ന് നടക്കും. കോണ്‍ഗ്രസ് എം.പി മാരുള്ള 15 മണ്ഡലങ്ങളില്‍ പതിമൂന്നിടത്തും മാര്‍ച്ച് നടന്നിരുന്നു.  വയനാട്ടില്‌‍ രാഹുല്‍ഗാന്ധി എത്തിയില്ലെങ്കിലും ഡി സി സിയുടെ നേതൃത്വത്തില്‍ നേരത്തെ മാര്‍ച്ച് നടത്തിയിരുന്നു. പൗരത്വഭേദഗതി നിയമത്തിന്റ ദോഷങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക്സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ലോങ്മാര്‍ച്ച് നടത്താന്‍ എംപിമാരോട് കെ പി സി സി നിര്‍ദേശിച്ചിരുന്നത്.

Latest