‘അധികാര പരിധി എല്ലാവരും ഓര്‍ക്കണം’;ഗവര്‍ണര്‍ക്കെതിരെ സ്പീക്കറും

Posted on: January 18, 2020 2:47 pm | Last updated: January 18, 2020 at 5:04 pm

തിരുവനന്തപുരം | പൗരത്വ നിയമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലരപാട് ആവര്‍ത്തിക്കുന്ന ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടന അനുസരിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും സ്പീക്കര്‍ പറഞ്ഞു.അങ്ങനെ സംഭവിക്കുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കും. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്.

പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളില്‍ വരാറില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലനും തോമസ് ഐസകും നേരത്തെ പറഞ്ഞിരുന്നു