Connect with us

National

നിയമ ഭേദഗതി പൗരത്വം എടുത്തുകളയാനല്ല, നല്‍കാന്‍: മോദി

Published

|

Last Updated

കൊല്‍ക്കത്ത  |പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നല്‍കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതിനെ മഹാത്മാ ഗാന്ധി അനുകൂലിച്ചിരുന്നുവെന്നും മോദി പറഞ്ഞു.

രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത്സംസാരിക്കുകയായിരുന്നു മോദി. വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസ്സിലാക്കാന്‍ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.
ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇതെന്നും മോദി പറഞ്ഞു

Latest