Connect with us

Malappuram

എസ് വൈ എസ് സമര സദസ്സ് സംഘടിപ്പിച്ചു

Published

|

Last Updated


വാഴക്കാട് ചെറുവട്ടൂർ യൂണിറ്റ് സമരസദസ്സ് സയ്യിദ് അഹ്മ്മദ് കബീർ അൽബുഖാരി കൊന്നാര് ഉദ്ഘാടനം ചെയ്യുന്നു

വാഴക്കാട് | “പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു” എന്ന ശീർഷകത്തിൽ നടക്കുന്ന എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായി എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് സമര സദസ്സ് സംഘടിപ്പിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻ്റ് സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി കൊന്നാര് ഉദ്ഘാടനം നിർവ്വഹിച്ചു എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് മുൻ ജില്ല സെക്കട്ടറി ശമീർ കുറുപ്പത്ത് വിഷയാവതരണം നടത്തി.

ജൈസൽ എളമരം (കോൺഗ്രസ്സ്), അഡ്വ. എം കെ സി നൗഷാദ് (മുസ്‌ലിം ലീഗ്), മോഹൻദാസ് (സി പി എം), അഷ്റഫ് മപ്രം, ഉമറലി ശിഹാബ് (മാധ്യമ പ്രവർത്തകൻ), അപ്പുകുട്ടൻ (വാർഡ് മെമ്പർ), ആദം ചെറുവട്ടൂർ (യൂത്ത് കോൺഗ്രസ്സ്), സി ടി റഫീഖ് (യൂത്ത്‌ലീഗ്), ഫൈസൽ ബാവു (ഡി വൈ എഫ് വൈ), സി അമീറലി സഖാഫി (എസ് വൈ എസ്), പി കെ ബഷീർ (ഇസ്‌ലാഹുൽ ഇസ്‌ലാം മദ്രസ്സ), അബ്ദുൽ സലാം അഹ്‌സനി (സി എം സെന്റർ സുന്നി മദ്രസ്സ) തുടങ്ങിയവർ പ്രഭാഷണം നടത്തി  യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് അഹ്സനി അദ്ധ്യക്ഷതവഹിച്ചു. ജന. സെക്കട്ടറി സ്വാദിഖ് കൽപ്പള്ളി സ്വാഗതവും ജാബിർ ഒ കെ നന്ദിയും പറഞ്ഞു.

Latest