Connect with us

Kerala

മുത്തൂറ്റ് എം ഡിയെ കല്ലെറിഞ്ഞത് സമരക്കാരല്ല: എം സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി | മുത്തൂറ്റ് എം ഡിയെ കല്ലെറിഞ്ഞത് സി ഐ ടി യുക്കാരായ പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എം എല്‍ എ. എന്നാല്‍ അങ്ങനെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ല. മുത്തൂറ്റില്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും സ്വരാജ് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച് മുത്തൂറ്റ് എം ഡി ജോര്‍ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ജോര്‍ജ് അലക്‌സാണ്ടറിന്റെ തല്ക്ക് നിസാര പരുക്കേറ്റിരുന്നു.

 

Latest