Connect with us

Kerala

നെടുമ്പാശേരിയില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

Published

|

Last Updated

കൊച്ചി | ബാഗിനുള്ളില്‍ കഞ്ചാവുമായി യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗില്‍ നിന്നുമാണ് സിഗരറ്റ് പാക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. ഇയാളെ എക്‌സൈസിന് കൈമാറി. സ്വന്തം ഉപയോഗത്തിന് കരുതിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്

---- facebook comment plugin here -----

Latest