‘ഞങ്ങളുണ്ട് കൂടെ. ഈ രാജ്യത്ത് നാമെല്ലാം ഒന്നിച്ച് ജീവിക്കും’

എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അൽ ബുഖാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Posted on: December 14, 2019 11:02 pm | Last updated: December 14, 2019 at 11:05 pm

അപ്രതീക്ഷിതമായിട്ടാണ് ആ വിളി വന്നത്. ഹിന്ദ് സഫർ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെത്തിയപ്പോൾ സ്വീകരിക്കാനുണ്ടായിരുന്ന, അന്നാട്ടിലെ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായ സ്വാമി സാരംഗ് ആണ് വിളിച്ചത്.

അദ്ദേഹം കൈമാറിയ സന്ദേശം ഇതാണ്, ‘ഞങ്ങളുണ്ട് കൂടെ. ഈ രാജ്യത്ത് നാമെല്ലാം ഒന്നിച്ച് ജീവിക്കും. ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ല.’

അദ്ദേഹത്തിന്റെ വാക്കുകളിൽ തികഞ്ഞ ആത്മാർത്ഥത പ്രകടമായിരുന്നു. രാജ്യം എത്തിപ്പെട്ടിരിക്കുന്ന പരിതാപാവസ്ഥയിൽ വേദനിക്കുന്ന സ്വാമിജിയെപ്പോലുള്ളവരാണ് യഥാർത്ഥ ഹിന്ദുക്കൾ. അവരാണ് ഭാരത മണ്ണിൽ ബഹു ഭുരിപക്ഷവും.

ഈ രാജ്യം അതിജയിക്കും. ഭിന്നതയുടെ വക്താക്കളെ പരാജയപ്പെടുത്താൻ മുസ്ലിംകളെക്കാൾ മുന്നിൽ ഇവരെല്ലാം ഉണ്ടാവും.

ജയ് ഹിന്ദ്.