Connect with us

Kerala

പാലക്കാട് കാറില്‍ കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

Published

|

Last Updated

പാലക്കാട്: കാറില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോര്‍ജിനെ എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ പിടിയിലായെങ്കിലും മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.

കാറിന്റെ ഡോര്‍ പാനലുകളില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് സംഘം അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

Latest