ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം വന്നിടിച്ചു;മാതാവും അഭിഭാഷകനും മരിച്ചു

Posted on: July 28, 2019 8:42 pm | Last updated: July 29, 2019 at 10:57 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ മാതാവും അഭിഭാഷകനും മരിച്ചു. അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ ആണ് മുഖ്യ പ്രതി. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.