അസാം പ്രളയ ദുരിതാശ്വാസം ഫണ്ട് സമാഹരണം വിജയിപ്പിക്കുക: എസ് എസ് എഫ്

Posted on: July 26, 2019 9:28 am | Last updated: July 26, 2019 at 9:28 am

കോഴിക്കോട്: പ്രളയ ദുരിതം അനുഭവിക്കുന്ന അസം ജനതയെ സഹായിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി, ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

പാര്‍പ്പിടവും ഉപജീവന മാര്‍ഗങ്ങളും കൃഷിയിടങ്ങളും നഷ്ടമായ ജനതയുടെ അതിജീവനത്തിന് കരുത്തുപകരാനുള്ള ഇം സംരഭത്തിന്റെ ഭാഗമാകാന്‍ എല്ലാ വിഭാഗം ജനങ്ങളോടും എസ് എസ് എഫ് അഭ്യര്‍ഥിച്ചു.