വള്ളികുന്നത്തുനിന്നും കാണാതായ ദമ്പതികള്‍ പട്ടാമ്പിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

Posted on: July 23, 2019 11:02 pm | Last updated: July 24, 2019 at 11:00 am

ചാരുംമൂട്: രണ്ട് ദിവസംമുമ്പ് വള്ളികുന്നത്തുനിന്നും കാണാതായ ദമ്പതികളെ പട്ടാമ്പിയില്‍ ട്രെയിനിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍, ഭാരതി എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്നും പോയ ദമ്പതികളെ പിന്നീട് കാണാതാവുകയായിരുന്നു. കുറത്തികാട്ടുള്ള ബന്ധു വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.പെയിന്ററായ സുരേന്ദ്രന് സാമ്പത്തിക ബാധ്യതയുള്ളതായി പോലീസ് പറയുന്നു.ഇതിലുള്ള വിഷമം മൂലം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് സൂചന. മൃതദേഹങ്ങള്‍ പട്ടാമ്പി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.