സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞു നിര്‍ത്തി അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍

Posted on: July 22, 2019 11:25 pm | Last updated: July 23, 2019 at 11:16 am

കോഴിക്കോട്: സ്‌കൂളില്‍ പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണിലെ അശ്ലീലദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്.

നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും തുടര്‍ന്ന് തന്റെ മൊബൈല്‍ ഫോണിലെ അശ്‌ളീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സജീഷ് പിടിയിലായത്.ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്‌ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.