Connect with us

National

റോഡ്- റെയില്‍- വ്യോമ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഗാതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നിര്‍മല സീതാരാമന്റെ കന്നി ബറ്റില്‍ വന്‍ പ്രഖ്യാപനം. രാജ്യം മുഴുവന്‍ മെട്രാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും ഈ വര്‍ഷം 210 കിലാ മീറ്റര്‍ ദൂരത്തില്‍ പുതുതായി മെട്രോ ട്രെയിന്‍ ഓടുമെന്നും മന്ത്രി പറഞ്ഞു. പുതിയ മെട്രോ ലൈന്‍ നിര്‍മ്മാണത്തിന് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ റെയില്‍വെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ 2018-2030 കാലയളവില്‍ 50 ലക്ഷം കോടി രൂപ ചെലവഴിക്കും. റെയില്‍വേ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളത്തതോടെ നിക്ഷേപം കണ്ടെത്തും.
80250 കോടി രൂപ ചിലവിട്ട് 1,25,000 കിലോ മീറ്റര്‍ റോഡുകള്‍ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗതാഗത സംവിധാനത്തില്‍ വന്‍മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ് ഭാരത് മാല പദ്ധതിയും (ദേശീയപാതാ വികസനം) സാഗര്‍മാല പദ്ധതിയും ജലഗതാഗത വികസനം) സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതോടൊപ്പം ഉഡാന്‍ പദ്ധതി (ചെലവ് കുറഞ്ഞ വിമാനയാത്ര) പോലുള്ളവ കൂടി ചേരുന്നതോടെ ഗ്രാമീണ-നഗരമേഖലകളെ ബന്ധിപ്പിക്കാനും അവ തമ്മിലുള്ള അന്തരം കുറ്ക്കാനും സാധിക്കും.

രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണിയെ ശക്തമാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ് നല്‍കും. എഫ് എ എം ഇ പദ്ധതി രണ്ടാംഘട്ടം വഴി ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോഗവും ഉത്പാദനവും വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest