Connect with us

Socialist

ഓട്ടോ നിരക്കിന്റ കാര്യത്തില്‍ ഇനി സംശയങ്ങള്‍ വേണ്ട

Published

|

Last Updated

ഓട്ടോറിക്ഷ  ചാര്‍ജ്ജ് വര്‍ദ്ധനവിനു പിന്നാലെ പുതിയ നിരക്കിനെ കുറിച്ചുള്ള സംശയങ്ങള്‍ ഇനി വേണ്ട. അമിത ചാര്‍ജ് വാങ്ങുന്നത് തടയാനും ഇത് സംബന്ധിച്ച് യാത്രക്കാരില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാനും പുതിയ ഓട്ടോനിരക്ക് ഫേസ്ബുക്കില്‍ ഷെയര്‍ചെയ്തിരിക്കുകയാണ് കേരള പോലീസ്. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാര്‍ജ്ജ് പട്ടികയാണ് കേരള പോലീസ് പ്രസിദ്ധീകരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണപൂപം

ഓട്ടോ നിരക്കിനെ കുറിച്ച് നിരവധി പേര്‍ സംശയം ചോദിച്ചിരുന്നു.

സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിര്‍ദ്ദേശ പ്രകാരം കേരള സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാര്‍ജ്ജ് പട്ടിക ചുവടെ ചേര്‍ക്കുന്നു.

മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകള്‍ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നല്‍കേണ്ടതാണ്.

രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകള്‍ക്ക് മേല്‍ സൂചിപ്പിച്ച ചാര്‍ജ്ജിന്റെ 50% കൂടി അധികമായി നല്‍കേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളും കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളില്‍ പകല്‍ 5 മണി മുതല്‍ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകള്‍ക്ക് മിനിമം ചാര്‍ജ്ജിന് പുറമേയുള്ള തുകയുടെ 50% അധികമായി നല്‍കേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റര്‍ ചാര്‍ജ്ജ് മാത്രം നല്‍കിയാല്‍ മതിയാകും.

വെയ്റ്റിംഗ് ചാര്‍ജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങള്‍ക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും ആകുന്നു.

യാത്ര സംബന്ധമായ പരാതികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099 എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. #keralapolice