ബിഹാറില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ തള്ളി; ഒരാള്‍ അറസ്റ്റില്‍

Posted on: June 30, 2019 3:48 pm | Last updated: June 30, 2019 at 8:40 pm

പാറ്റ്‌ന: ബിഹാറിലെ സരണില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സ്‌കൂളില്‍ നിന്ന് സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം സൈക്കിള്‍ തടഞ്ഞുവച്ച ശേഷം കുട്ടിയെ കാറിലേക്കു വലിച്ചുകയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം കുട്ടിയെ റോഡില്‍ തള്ളി. പിന്നീട് അതുവഴി വന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വിളിച്ചാണ് പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചത്.