രാജ്കുമാര്‍ കുഴപ്പക്കാരന്‍;മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല: മന്ത്രി എംഎം മണി

Posted on: June 29, 2019 12:13 pm | Last updated: June 29, 2019 at 3:09 pm

തിരുവനന്തപുരം: നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച രാജ്കുമാറിനെതിരേ മന്ത്രി എം എം മണി. മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്നും ഇയാളുടെ മരണത്തിനു പിന്നില്‍ പോലീസ് മാത്രമല്ല ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയിരുന്നു. ആരുടെ കാറില്‍നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരം ഉണ്ടാക്കി. ഇതില്‍ ദുരൂഹതയുണ്ടെന്നും മണി പറഞ്ഞു.