ഉന്നാവോയില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted on: June 22, 2019 1:49 pm | Last updated: June 22, 2019 at 7:52 pm

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിലെ സാഫിപൂര്‍ കൊട്ട്‌വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്. പിതാവിനൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ ദൂരയായാണ് മൃതദേഹം കിടന്നിരുന്നത്. പെണ്‍കുട്ടിയുടെ തല കല്ല് വച്ച് ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു. കുട്ടിയുടെ തലയിലും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മാരകമായ മുറിവേറ്റിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു