Connect with us

National

ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 ജുലൈ 15ന് കുതിച്ചുയരും; ആത്മവിശ്വാസത്തോടെ ഐഎസ്ആര്‍ഒ

Published

|

Last Updated

ബെംഗളൂരു: ചന്ദ്രന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ – 2 ജുലൈ 15ന് പുലര്‍ച്ചെ 2.51ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്

മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമാണ് ഈ പേര.് ചാന്ദ്രയാന്‍ രണ്ടിലൂടെ സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് . ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചാന്ദ്രാന്‍ ഇറങ്ങുക. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. റോവറിന്റെ പേര് “പ്രഗ്യാന്‍” എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കറങ്ങി വിവരങ്ങളെത്തിക്കലാണ് “പ്രഗ്യാന്റെ” ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും. ജിഎസ്എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് – 3 യിലേറിയാണ് ചാന്ദ്രയാന്‍ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക. . 800 കോടി രൂപ ചിലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3-യ്ക്ക് കഴിയുമെന്ന കാര്യത്തില്‍ ഐഎസ്ആര്‍ഒക്ക് യാതൊരു ആശങ്കകളുമില്ല.

---- facebook comment plugin here -----

Latest