Connect with us

Ongoing News

കളിച്ചത് മഴ; ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

Published

|

Last Updated

ബ്രിസ്റ്റള്‍: ലോകകപ്പ് മത്സരങ്ങളില്‍ വില്ലനായി അവതരിച്ച് മഴ. ബ്രിസ്റ്റളിലെ മൈതാനത്ത് തകര്‍ത്തു പെയ്ത മഴ ഇല്ലാതാക്കിയത് ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരത്തെയാണ്. ഒരു പന്തു പോലും എറിയാന്‍ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ബ്രിസ്റ്റളില്‍ ഇതു രണ്ടാം തവണയാണ് ശ്രീലങ്കക്ക് മഴ തിരിച്ചടിയാകുന്നത്. നേരത്തെ പാക്കിസ്ഥാനുമായി ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്കയുടെ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. അന്നും ഒരോവര്‍ പോലും എറിയാന്‍ സാധിച്ചിരുന്നില്ല.

സതാംപ്ടണിലെ വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരവും മഴ കവര്‍ന്നെടുത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. മഴ നിര്‍ത്താതെ പെയ്തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.