കൊല്ലത്ത് കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി

Posted on: June 9, 2019 9:20 pm | Last updated: June 9, 2019 at 10:51 pm

കൊച്ചി: കൊല്ലത്തുനിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊല്ലത്തുനിന്ന് 35 നോട്ടിക്കല്‍ മൈല്‍മാറിയാണ് ആചാര്യമാതാ എന്ന ബോട്ട് മുങ്ങിയത്.

തീരസംരക്ഷണ സേനയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബോട്ട് മുങ്ങിയ ഭാഗത്തുണ്ടായിരുന്ന ചരക്ക് കപ്പലാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.ബോട്ടില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ലെന്നും ഇവരെ കൊച്ചിയിലെത്തിക്കുമെന്നും കോസ്റ്റുഗാര്‍ഡ് അറിയിച്ചു.