Connect with us

Ongoing News

കനത്ത മഴ; ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം വൈകുന്നു

Published

|

Last Updated

  • ബ്രിസ്റ്റള്‍: ലോകകപ്പില്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം മഴ കാരണം വൈകി. മഴ പെയ്തതിനാല്‍ നനഞ്ഞ പിച്ച് മൂടിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ടോസ് പോലും ഇട്ടിട്ടില്ല. മഴമാറി മത്സരം തുടങ്ങിയാല്‍ പോലും ഓവറുകള്‍ വെട്ടിച്ചുരിക്കും.

ശ്രീലങ്കക്കും പാക്കിസ്ഥാനും ലോകകപ്പിലെ മൂന്നാം മത്സരമാണിത്. ഇതില്‍ ആദ്യത്തെ ഒരു മത്സരം മാത്രം ജയിച്ച ഇരു ടീമും ശേഷിക്കുന്ന മത്സരങ്ങളില്‍ പരാജയവും ഏറ്റുവാങ്ങി. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ വീരോചിതമായ ജയം സ്വന്തമാക്കി.

ഈ ലോകകപ്പിലെ ഏറ്റവും മോശപ്പെട്ട സ്‌കോറും ഏറ്റവും ഉയര്‍ന്ന സ്‌കോറും പാകിസ്താന് സ്വന്തമാണ്. ആദ്യ മത്സരത്തില്‍ 105 റണ്‍സ് മാത്രം നേടിയ പാക് ടീം രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചെടുത്തത്.

ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പത്ത് വിക്കറ്റിന് ദയനീയമായി തോറ്റ ശ്രീലങ്കയെ രണ്ടാം മത്സരത്തില്‍ മഴ രക്ഷിക്കുകയായിരുന്നു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന്റെ ബലത്തിലാണ് അഫ്ഗാനിസ്ഥാനെ 34 റണ്‍സിന്് തോല്‍പിച്ചത്. പോയിന്റ് പട്ടികയില്‍ ശ്രീലങ്ക ഏഴാം സ്ഥാനത്തും പാകിസ്ഥാന്‍ എട്ടാമതുമാണ്.