Connect with us

Kerala

കേരളത്തില്‍ കാലവര്‍ഷം വ്യാഴാഴ്ചയെത്തും;വരുന്ന 48 മണിക്കൂറില്‍ കാറ്റോട് കൂടിയ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വ്യാഴാഴ്ചയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റും റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരള തീരം തൊടുന്നത് വരെ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും. വരുന്ന 48 മണിക്കൂറില്‍ കേരളത്തില്‍ പലയിടത്തും കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

ഇത്തവണ കേരളത്തില്‍ ലഭിച്ച വേനല്‍ മഴയില്‍ 55ശതമാനംവരെ കുറവുണ്ടായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ 379.7 മില്ലിമീറ്റര്‍ മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ആകെ പെയ്തത് 170.7 മില്ലിമീറ്റര്‍ മാത്രം.ജൂണില്‍ ശരാശരിയിലും താഴെ മഴ ലഭിക്കാനേ സാധ്യത ഉള്ളൂ. അതേസമയം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

---- facebook comment plugin here -----

Latest