Connect with us

Gulf

മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ ഇനീഷ്യേറ്റിവിന് കീഴില്‍ 86 രാജ്യങ്ങളില്‍ 150 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (എം ബി ആര്‍ ജി ഐ) 150 കോടി ദിര്‍ഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ചുവെന്ന് കണക്കുകള്‍.

രാജ്യാന്തര തലത്തില്‍ 86 രാജ്യങ്ങളിലെ 7 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിച്ചതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് കഴിഞ്ഞ ദിവസം ദുബൈ ഒപേരയില്‍ നടന്ന ഇഫ്താര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഇനീഷ്യേറ്റീവിന്റെ കീഴില്‍ 33 വ്യത്യസ്ത ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നവോഥാന-പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍, സമൂഹങ്ങളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കൂടുതലായി നടന്നത്.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്‍പറ്റി പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സംഭാവനയുടെയും പങ്കുവെക്കലിന്റെയും പാഠങ്ങള്‍ രാജ്യത്ത് പകര്‍ന്നതിന്റെ മാതൃക പിന്‍പറ്റിയാണ്, ലോകത്തിന് മാതൃകയാകുന്ന വിധത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. രാജ്യം കൂടുതലായി ദൈവത്തിന്റെ കാര്യണ്യം ആഗ്രഹിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
മേഖലക്ക് കൂടുതല്‍ പ്രതീക്ഷകള്‍ പകരുന്നതിനാണ് ഇനീഷ്യേറ്റീവിന്റെ ശ്രമം. ജീവിതം കൂടുതല്‍ സുഖകരമാക്കുന്നതിനും ആഗോള തലത്തില്‍ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനും യു എ ഇയും പരിശ്രമിക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതലായി ധനം ചിലവഴിച്ചത്. 62.8 കോടി ദിര്‍ഹമാണ് ഇതിനായി ഇനീഷ്യേറ്റിവിന്റെ കീഴില്‍ ചിലവഴിച്ചത്. 4.11 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിച്ചത്. ആരോഗ്യ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 31.3 കോടി ദിര്‍ഹവും ചിലവഴിച്ചുവെന്ന് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

Latest