Connect with us

Kerala

ഇത് ചരിത്ര നിയോഗം, വയനാട് നല്‍കിയ സ്‌നേഹം ഇരട്ടിയായി തിരിച്ചുനല്‍കും: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ഇതി ചരിത്ര നിയോഗമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തെ പുകഴ്ത്തിക്കൊണ്ട് ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്.

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അടരാടിയ കേരളവര്‍മ പഴശ്ശിരാജയുടെ മണ്ണില്‍ നിന്ന് തുടങ്ങാനാകുന്നത് അഭിമാനകരമാണ്. വയനാടിനെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നു. ദേശാഭിമാനത്താലും സ്‌നേഹത്താലും മാതൃകയാണ് ഈ സംസ്ഥാനം. ആ സ്‌നേഹം ഇരട്ടിയായി തിരിച്ചുനല്‍കും. പ്രളയത്തില്‍ തകര്‍ച്ചയും ദുരിതവും അനുഭവിച്ച വയനാടിനെ പുനര്‍ നിര്‍മിക്കും. കുറിപ്പില്‍ വ്യക്തമാക്കി.

യു പിയിലെ അമേത്തിക്കു പുറമെ വയനാട്ടില്‍ നിന്നുകൂടി ജനവിധി തേടുന്ന രാഹുല്‍ വ്യാഴാഴ്ചയാണ് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.