Connect with us

Kerala

കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം: സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം- ടിക്കാറാം മീണ

Published

|

Last Updated

തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടുന്നതിനുള്ള സര്‍ക്കാര്‍ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് അടിയന്തിരമായി പുറത്തിറക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. നേരത്തെ ഇത് സംബന്ധിച്ച സര്‍ക്കാറിന്റെ അപേക്ഷ ടിക്കറാം തള്ളിയിരുന്നു. അടിയന്തിര സാഹചര്യം വ്യക്തമാക്കിയാല്‍ വീണ്ടും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്കമാക്കിയിരുന്നു. കര്‍ഷകരുടെ ദുരിതവും ദയനീയ സ്ഥിതിയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദീകരണം നല്‍കി.

---- facebook comment plugin here -----

Latest