Connect with us

Gulf

സഊദിയില്‍ വാഹനാപകടം; അങ്ങാടിപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

ജുബൈല്‍: സഊദിയിലെ ജുബൈലില്‍ കെമനോള്‍ കമ്പനിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു.

ഇവര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ മലയാളിയായ രഞ്ജിത്ത് ആന്റണിയുടെ നില ഗുരുതരമാണ്. മൊയ്ദീന്‍ മുഹ്യുദ്ധീന്‍, മുഹമ്മദ് സിയാഉല്‍ ഹഖ് എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍.

അവധികഴിഞ്ഞു 18 ദിവസം മുന്‍പാണ് ഹനീഫ നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.