Connect with us

National

രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം തള്ളാതെ എഐസിസി; തീരുമാനം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളാതെ എഐസിസി നേതൃത്വം. കെപിസിസിയും കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും കേരളത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം സന്തോഷത്തോടെയാണ് ഉള്‍ക്കൊള്ളുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടനെയുണ്ടാകുമെന്നും ഐഐസിസി വ്ക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

വയനാട് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അമേഠി ത്‌ന്നെയാണ് രാഹുല്‍ ഗാന്ധിയുടെ കര്‍മ്മ ഭൂമിയെന്നും സുര്‍ജേവാല പറഞ്ഞു. വയനാട്ടില്‍ മത്സരിക്കണമെന്ന കേരളത്തിന്റെ ആവശ്യം ശക്തമാണെങ്കിലും തീരുമാനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.

Latest