Connect with us

Kerala

തിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ ജേക്കബ് തോമസും; ചാലക്കുടിയില്‍ നിന്ന് മത്സരിച്ചേക്കും

Published

|

Last Updated

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാനൊരുങ്ങി മുന്‍ ഡി ജി പി. ജേക്കബ് തോമസും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാനാണ് നീക്കം. ഇതിനായി ഐ പി എസ് സ്ഥാനം രാജിവെക്കും.

1985 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ്. ഒന്നര വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെയാണ് അദ്ദേഹം കളംമാറിയുള്ള പരീക്ഷണത്തിനൊരുങ്ങുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നതായി ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മൂന്നു തവണയാണ് ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന്
സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ പ്രസംഗിച്ചതിനായിരുന്നു ഇതില്‍ ആദ്യത്തേത്. പുസ്തകത്തിലൂടെ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ആറു മാസത്തിനു ശേഷം വീണ്ടും സസ്‌പെന്‍ഷനിലായി. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതായി ആരോപിച്ച് മൂന്നാമതും സസ്‌പെന്‍ഷന്‍ ലഭിച്ചു.