വടകരയിലെ പോരാട്ടം ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മില്‍: കെ മുരളീധരന്‍

Posted on: March 19, 2019 12:44 pm | Last updated: March 19, 2019 at 2:22 pm

തിരുവനന്തപുരം: ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്ന് വടകരയിലെ നിയുക്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും നിര്‍വഹിക്കാന്‍ തയ്യാറാണ്. എതിരാളിയാരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങള്‍ തമ്മിലാണെന്നും മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യ മതേതര സംവിധാനത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. എന്നാല്‍ ഇടതുപക്ഷം ആ രീതിയിലല്ല ജനാധിപത്യത്തെ കാണുന്നത്. വടകരയില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് ഒരു തരത്തിലും ബാധിക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.