Connect with us

Kerala

സ്ഥാനാര്‍ഥിത്വത്തില്‍ പ്രതീക്ഷയുണ്ട്; അന്തിമ തീരുമാനം നാളെ: പിജെ ജോസഫ്

Published

|

Last Updated

തൊടുപുഴ: ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പിജെ ജോസഫ്. നാളെ വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും ജോസഫ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിനെതിരെ ഉയര്‍ത്തുന്നത്. യൂത്ത് കോണ്‍ഗ്രസും പിജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നത് വരെ കാത്തിരിക്കാനാണ് പിജെ ജോസഫ് തീരുമാനിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest