എന്‍ജിനീയറിംഗ് പരീക്ഷ തിയ്യതികളില്‍ മാറ്റം

Posted on: March 12, 2019 3:37 pm | Last updated: March 12, 2019 at 8:23 pm

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് പരീക്ഷകളില്‍ മാറ്റം. ഏപ്രില്‍ 22, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ 27, 28 തിയ്യതികളിലേക്ക് മാറ്റി.

കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബൈ എന്നീ കേന്ദ്രങ്ങളിലും പരീക്ഷ ഇതേ ദിവസങ്ങളിലാണ് നടക്കുക. അതേ സമയം പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഏപ്രില്‍ 23ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.